ചെങ്ങന്നൂർ: മലനട മഹാദേവർ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം 30ന് ആരംഭിക്കും. രാവിലെ 6.20ന് ഭദ്രദീപ പ്രതിഷ്ഠ. ഡിസംബർ 2ന് രാവിലെ 10.30ന് ശ്രീകൃഷ്ണാവതാര പൂജ ഉണ്ണിയൂട്ട്. 3ന് വൈകിട്ട് 5.30ന് വിദ്യാഗോപാല മന്ത്രാർച്ചന. 4ന് രാവിലെ 11.30ന് രുഗ്മിണീസ്വയംവരം. 6ന് രാവിലെ 10.30ന് മഹാമൃത്യുഞ്ജയ ഹോമം. വൈകിട്ട് 3ന് അവഭ്യഥസ്‌നാന ഘോഷയാത്ര.