ചെങ്ങന്നൂർ: പാണ്ടനാട് 1207-ാം വന്മഴി എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ കഥകളി ആചാര്യൻ ഗുരു ചെങ്ങന്നൂർ രാമൻപിള്ള അനുസ്മരണം നടത്തി. കരയോഗം പ്രസിഡന്റ് കെ.എസ് ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ഗദാധരൻ പിള്ള, ബി. മനു പാണ്ടനാട് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.ആർ. ജയകുമാർ, കൃഷ്ണകുമാർ കൃഷ്ണവേണി, പ്രഭാകുമാരി, രമാ രാമചന്ദ്രൻ, ഉണ്ണികൃഷ്ണ കർത്ത, എ.ജി. മധുസൂദനൻ നായർ, വി.ജി. മനോഹരൻ എന്നിവർ പ്രസംഗിച്ചു.