bus

ശബരിമല : അയ്യപ്പഭക്തർക്കായി രണ്ട് പ്രത്യേക ബസ് സർവീസുകളുമായി കർണാടക ആർ.ടി.സി. ബംഗളൂരുവിൽ നിന്ന് പമ്പയിലേക്കും തിരിച്ചും ഒരു രാജഹംസ സർവീസും ഒരു ഐരാവത് വോൾവോ സർവീസുമാണ് ഡിസംബർ ഒന്ന് മുതൽ ആരംഭിക്കുന്നത്. രാജഹംസ സർവീസ് ദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് ബംഗളൂരു ശാന്തിനഗർ ബസ് സ്​റ്റാന്റിൽ നിന്ന് തിരിച്ച് പി​റ്റേന്ന് പുലർച്ചെ 7.29 ന് പമ്പയിലെത്തും. ഐരാവത് വോൾവോ സർവീസ് ഉച്ചയ്ക്ക് രണ്ടിന് ബംഗളൂരു ശാന്തിനഗർ ബസ്​റ്റാൻഡിൽ നിന്ന് തിരിച്ച് പി​റ്റേന്ന് പുലർച്ചെ 6.45 ന് പമ്പയിലെത്തും. തിരിച്ച് രാജഹംസ പമ്പയിൽ നിന്ന് വൈകിട്ട് അഞ്ചിന് തിരിച്ച് പി​റ്റേന്ന് ഉച്ചയ്ക്ക് 12 ന് ബംഗളൂരിവിലെത്തും. ഐരാവത് വോൾവോ നിലക്കലിൽ നിന്ന് വൈകിട്ട് ആറിന് തിരിച്ച് പി​റ്റേന്ന് രാവിലെ 11 മണിക്ക് ബംഗളൂരുവിലെത്തും. ഇരു ബസുകൾക്കും മൈസൂരു റോഡ് സാ​റ്റലൈ​റ്റ് ബസ് സ്​റ്റാൻഡിൽ സ്‌​റ്റോപ്പുണ്ടാകും.