ചെങ്ങന്നൂർ: മാസ്റ്റർ പ്ലാൻ ഫോർ ചെങ്ങന്നൂർ ടൗൺ 2041-ലെ ജനദ്രോഹ, വികസന വിരുദ്ധ നയങ്ങൾക്കെതിരെ മംഗലം - വാഴാർ മംഗലം ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ നഗരസഭാ കാര്യാലയത്തിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഫോക്‌ലോർ അക്കാഡമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ എ. രമേശ് അദ്ധ്യക്ഷത വഹിച്ചു. കെ.ജി. മുരളീധരൻ, രാധാകൃഷ്ണപ്പണിക്കർ, സജൻ സാമുവേൽ, രാജശേഖരപ്പണിക്കർ, മധു മൂലേത്ത്, ജിബി കീക്കാട്ടിൽ, ബെറ്റ്‌സി തോമസ്, സിന്ധു ലക്ഷ്മി, പി.ബി. രവീന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.ധർണയ്ക്കു ശേഷം നഗരസഭാദ്ധ്യക്ഷ, സെക്രട്ടറി എന്നിവർക്ക് മംഗലം-വാഴാർ മംഗലം നിവാസികളുടെ നിവേദനം നൽകി.