പന്തളം: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയണമെന്നും എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സി മുഖേനയും സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക നിയമനങ്ങൾ എംപ്ലോയ്‌മെന്റ് മുഖേനയും നടത്തണമെന്നും ഒാൾ കേരള പുലയർമഹാസഭ അടൂർ താലൂക്ക് യൂണിയൻ നേതൃസമ്മേളനം ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് പി.സി. സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് എം. കെ.വാസുദേവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി വി. കെ. ഗോപി, എൻ .സോമരാജൻ, മണ്ണിൽ രാഘവൻ, പി.ആർ. ശ്രീധരൻ, സുന്ദരേശൻ പഴകുളം എന്നിവർ പ്രസംഗിച്ചു.