പത്തനംതിട്ട: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുളള ക്ഷേമ പദ്ധതി ഫണ്ടുകൾ വിനിയോഗിക്കാതെ ലാംപ്‌സാക്കിയതിൽ അന്വേഷണം നടത്തണമെന്ന് അഖില കേരള സിദ്ധനർ സൊസൈറ്റി ഡയറക്ടർ ബോർഡ് യോഗം ആവശ്യപ്പെട്ടു. ഓമല്ലൂർ പളളം ശാഖ സംസ്ഥാന ട്രഷറർ ആയൂർ സുധാകരൻ ഉദ്ഘാടനം ചെയ്തു. ഓമല്ലൂർ ദാമോധരൻ, ഓമനശങ്കർ,എം.സി. ജയകുമാർ,മുട്ടറജോയി,പി.ജി നാരായണൻ, സോമദാസ്, ദിവാകരൻ ഇഞ്ചക്കാട്, കെ.ജി രാജേന്ദ്രൻ., ശശികുമാർ, ബിനീഷ് വിനു, തങ്കമണി എന്നിവർ സംസാരിച്ചു.