 
കുളനട:ഞെട്ടൂർ ശ്രീദുർഗാദേവി ഭദ്രകാളി ക്ഷേത്രത്തിലെ ഓഡിറ്റോറിയത്തിനോടനുബന്ധമായി പുതുതായി നിർമ്മിച്ച സദ്യാലയത്തിന്റെ സമർപ്പണം നടന്നു. സദ്യാലയം വഴിപാടായി നിർമ്മിച്ച് സമർപ്പിച്ച മല്ലേലിൽ.ആർ.ശ്രീധരൻ നായർ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്ര യോഗം പ്രസിഡന്റ് കെ.എസ് സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രയോഗം മുൻ പ്രസിഡന്റ് വി.എൻ കൃഷ്ണപിള്ള ,.ഇ പി സുകുമാരപിള്ള , ക്ഷേത്രയോഗം സെക്രട്ടറി കെ.ജി.രാജശേഖരൻ നായർ എന്നിവർ പ്രസംഗിച്ചു. മുട്ടത്ത് കുടുംബ അംഗങ്ങളും വിവിധ ക്ഷേത്രങ്ങളുടെ ഭാരവാഹികളും പങ്കെടുത്തു.