
പത്തനംതിട്ട : നിലയ്ക്കൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തായി എക്‌സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പവലിയനും ലഹരിക്കെതിരെ ഒരു ഗോൾ എന്ന ലക്ഷ്യത്തോടെ ഫുട്‌ബോൾ ഷൂട്ട് ഔട്ടും സംഘടിപ്പിക്കും. വിമുക്തി പവലിയൻ ഉദ്ഘാടനം കെ.യു.ജനീഷ് കുമാർ എം.എൽ.എ ഇന്ന് രാവിലെ ഒൻപതിന് നിർവഹിക്കും. ജില്ലാകളക്ടർ ഡോ.ദിവ്യ എസ് അയ്യർ മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷതവഹിക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ വി.എ.പ്രദീപ്, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ,അഡ്വ.ജോസ് കളീക്കൽ തുടങ്ങിയവർ പങ്കെടുക്കും.