പത്തനംതിട്ട : സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനായി വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓറഞ്ച് ദ വേൾഡ് കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ആറൻമുള കോളജ് ഒഫ് എൻജിനീയറിംഗിൽ ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ നിർവഹിച്ചു. ഡിസംബർ 10 വരെയാണ് കാമ്പയിൻ.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ പി.തോമസ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ഇന്ദു പി.നായർ സന്ദേശം നൽകി. ജില്ലാ വനിത ശിശുവികസന ഓഫീസർ പി.എസ്.തസ്‌നീം വിഷയാവതരണം നടത്തി. വി.വി.ഒ.എക്‌സ് ഫൗണ്ടർ സംഗീത് സെബാസ്റ്റ്യൻ എലിമിനേഷൻ ഓഫ് വയലൻസ് എഗൻസ്റ്റ് വിമൻ എന്ന വിഷയത്തിൽ ശിൽപശാല നയിച്ചു. വനിതാ സംരക്ഷണ ഓഫീസർ എ.നിസ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ടി.അനൂപ്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ നീതാ ദാസ്, ജില്ലാതല ഐ.സി.ഡി.എസ് സെൽ പ്രോഗ്രാം ഓഫീസർ ആർ. നിഷാ നായർ, സീനിയർ സൂപ്രണ്ട് പി.എൻ.രാജലക്ഷ്മി, ജൂനിയർ സൂപ്രണ്ട് ജി.സ്വപ്നമോൾ എന്നിവർ പങ്കെടുത്തു.