മല്ലപ്പള്ളി: സംസ്ഥാന വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സമ്മേളനം ജില്ലാ കമ്മിറ്റിയംഗം ലതാ കൊച്ചീപ്പൻ മാപ്പിള ഉദ്ഘാടനം ചെയ്തു. ആന്റണി കെ.ജോർജ് അദ്ധ്യക്ഷത വഹിച്ചു. ബിബിൻ മാത്യൂ സ്, ഏരിയാ സെക്രട്ടറി സുലൈമാൻ റാവുത്തർ, സി.പി.എം ഏരിയ സെക്രട്ടറി ബിനു വർഗീസ് , കെ. കെ സുകുമാരൻ, ജോർജുകുട്ടി പരിയാരം, ഹരികുമാർ, രാമചന്ദ്രൻ നായർ, റോയി തോമസ്, പ്രമോദ്.ബി, അജി കല്ലുപുര എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പ്രസിഡന്റ് - ആന്റണി .കെ . ജോർജ്, സെക്രട്ടറി - ബിബിൻ മാത്യൂസ്, ട്രഷറർ- പ്രമോദ്.ബി