
ഇലന്തൂർ: ഇലന്തൂർ സന്ദർശനത്തിനെത്തിയ ഗാന്ധിജിയെ സ്വീകരിച്ച സംഘാംഗം ഉടയൻകാവിൽ കെ.മീനാക്ഷി അമ്മ (99 ) നിര്യാതയായി. സംസ്‌കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ. കടുവിനാൽ കുടുംബാംഗം പരേതനായ സാഹിത്യവിശാരദ് ടി.കെ.കരുണാകരൻ
നായരുടെ ഭാര്യയാണ്. മക്കൾ: സുകൃതലത (ഫയർ ഫോഴ്‌സ് ഹെഡ് ക്വാർട്ടേഴ്‌സ് മുൻ മാനേജർ), സുജാത ദേവി (ഇലന്തൂർ സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ), സുചേതാ കുമാരി (ഇളമണ്ണൂർ
ഹയർ സെക്കൻഡറി സ്‌കൂൾ മുൻ അദ്ധ്യാപിക ), സുമംഗലാ ദേവി (സെയിൽസ്
ടാക്‌സ് മുൻ അസി.കമ്മിഷണർ), സുഷമാ ദേവി (മാവേലിക്കര മുൻ പോസ്റ്റ്
മിസ്ട്രസ്), സുധീഷ് കുമാർ (റിപ്പോർട്ടർ, മംഗളം). മരുമക്കൾ: വി.ജി.മോഹൻ നായർ (മുൻസീനിയർ ടി.ഒ.എ ,ബി.എസ്.എൻ.എൽ ), അഡ്വ.രവീന്ദ്രൻ ഉണ്ണിത്താൻ (മുൻ എ.ഒ ,കെ.എസ്.ഇ.ബി ) ,ബി.സുപ്രിയ (മുൻ അദ്ധ്യാപിക,യൂണി.ബി.എഡ് കോളേജ്), പരേതരായ എസ്.ശശിധരൻ നായർ (മുൻ മാനേജർ കേരള ഫയർ ഫോഴ്‌സ് ),കെ.ജി.കെ.ഉണ്ണിത്താൻ (മുൻ പ്രിൻസിപ്പൽ ന്യൂ ഇംഗ്ലീഷ് കോളേജ്
), രവീന്ദ്രൻ നായർ (മുൻ ഡി.എ,പൊതുമരാമത്തു് വകുപ്പ് ). സഞ്ചയനം ശനി രാവിലെ എട്ടിന്