vallana
എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 74-ാം നമ്പർ വല്ലന ശാഖാ ഗുരുക്ഷേത്തത്തിലെയും മഹാദേവ ക്ഷേത്രത്തിലെയും പന്ത്രണ്ട് വിളക്ക് മഹോത്സവത്തോടനുബന്ധിച്ചുളള ചടങ്ങുകൾ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 74-ാം നമ്പർ വല്ലന ശാഖാ ഗുരുക്ഷേത്രത്തിലെയും മഹാദേവ ക്ഷേത്രത്തിലെയും പന്ത്രണ്ട് വിളക്ക് മഹോത്സവം ഭക്തി നിർഭരമായി ആചരിച്ചു.

യൂണിയൻ ചെയർമാൻ അനിൽ അമ്പാടി ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് അശോകൻ പി.ജി, സെക്രട്ടറി സുരേഷ് മംഗലത്തിൽ , ക്ഷേത്ര ശാന്തി കൗസ്തുഭം മഹേഷ് ശാന്തി, വനിതാ സംഘം ചെങ്ങന്നൂർ യൂണിയൻ പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, കമ്മിറ്റി അംഗങ്ങളായ രാജേന്ദ്രൻ സി.കെ, ലീനാ കമൽ, ശരൺ പി.ശശിധരൻ , അനീഷ് ലാൽ, വിജയൻ, കെ.കെ രാജൻ , വനിതാസംഘം പ്രസിഡന്റ് രാധമ്മ, സെക്രട്ടറി സുലേഖാ സതീഷ്, എന്നിവർ

പങ്കെടുത്തു. തുടർന്ന് ദീപാരാധനയ്ക്കും ദീപകാഴ്ചയ്ക്കും ശേഷം ഗുരുദേവ കൃതികളുടെ ആലാപനവും ഭജനയും പ്രസാദ വിതരണവും നടന്നു.