ഇലവുംതിട്ട: കുരിശടി പടിയിൽ പൈപ്പുപൊട്ടി വെള്ളം പാഴാകുന്നു. റോഡിലേക്ക് വെള്ളം ചീറ്റുന്നതുകാരണം കൊടും വളവിൽ അപകടക്കെണിയായി. ക്രിസ്തുരാജ പള്ളി കുരിശടിക്ക് സമീപം തൊഴുക്കേട്, പൂപ്പൻകാലായിൽ റോഡുകൾ സന്ധിക്കുന്ന വളവിലാണ് ഇന്നലെ വൈകുന്നേരം പൈപ്പ് പൊട്ടിയത്. ഇരുചക്ര വാഹനങ്ങളിൽ വരുന്നവരുടെ മുഖത്ത് വെള്ളം തെറിച്ച് വാഹനങ്ങളുടെ ദിശ തെറ്റുന്നു. പരിസരവാസികൾ വാട്ടർ അതോറിറ്റിയിൽ വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. പരിസരങ്ങളിലെല്ലാം പൈപ്പ് പൊട്ടൽ പതിവാണ്.