തിരുവല്ല: ഡിസംബറിൽ കോടമഞ്ഞ് പുതച്ച ഗവിയിലെ കാഴ്ച്ചകൾ ആനവണ്ടിയിൽ കണ്ടാസ്വദിക്കാം. കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടുറിസം സെല്ലാണ് ജില്ലയിലെ എല്ലാ യൂണിറ്റുകളിൽ നിന്നും ഗവി കാണാൻ അവസരം ഒരുക്കുന്നത്. കാടിന്റെ വശ്യമനോഹാരിത ആസ്വദിച്ച് എഴുപതിലധികം കിലോമീറ്റർ നീളുന്ന കാനന യാത്രയാണ് ഒരുക്കുന്നത്. ഹരിതാഭയുള്ള വ്യു പോയിന്റുകൾക്കൊപ്പം കെ.എസ്.ഇ.ബിയുടെ കീഴിലുള്ള എട്ട് ഡാമുകളും ഈ കാനനപാതയിലുണ്ട്. മൂഴിയാർ, കക്കി, ആനത്തോട്, കൊച്ചു പമ്പ, ഗവി തുടങ്ങിയ ഡാമുകൾ സന്ദർശിച്ച് വള്ളക്കടവ്, വണ്ടിപ്പെരിയാർ വഴി പാഞ്ചാലിമേട് സന്ദർശിച്ച് തിരികെ പത്തനംതിട്ടയിലെത്താം. കൊച്ചു പമ്പയിൽ ബോട്ടിങ്ങ് ഒരുക്കിയിട്ടുണ്ട്. ഫോൺ തിരുവല്ല: 9744348037, 9074035832, പത്തനംതിട്ട: 9495752710, 6238309941, അടൂർ: 9447302611, 9207014930.
ജില്ലാ കോർഡിനേറ്റർ: 9744348037.