പന്തളം: അടിപിടി, ബൈക്ക് മോഷണം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ ബൈക്ക് മോഷണത്തിന് പന്തളം പൊലീസ് പിടികൂടി. ഉളനാട് ചിറക്കരോട്ട് മോഹനൻ (38) ആണ് അറസ്റ്റിലായത്. തുമ്പമൺ സ്വദേശി അലക്‌സാണ്ടറുടെ ബൈക്ക് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ തുമ്പമൺ സാംസ്‌കാരിക നിലയത്തിന് സമീപത്തുനിന്ന് മോഷണം പോയിരുന്നു. എസ്.ഐ ബി. എസ് ശ്രീജിത്തും സി.പി.ഒ ബിനു രവീന്ദ്രനും അടങ്ങിയ സംഘം പന്തളം മങ്ങാരം മുളമ്പുഴ ഭാഗത്തുനിന്ന് ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. പന്തളം പൊലീസ് സ്റ്റേഷനിലെ ബൈക്ക് മോഷണ കേസിൽ റിമാൻഡിലായിരുന്ന പ്രതി ജയിൽ മോചിതനായശേഷം, പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പന്തളം, ഇലവുംതിട്ട പൊലീസ് സ്റ്റേഷനുകളിൽ 2018 മുതൽ നിരവധി കേസുകളിലെ പ്രതിയാണ്. കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തു