ചെങ്ങന്നൂർ: ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ ഏർപ്പെടുത്തിയ മികച്ച കോളേജ് യൂണിയനുള്ള പ്രഥമ അഭിമന്യു അവാർഡ് ഇരമല്ലിക്കര ശ്രീ അയ്യപ്പാ കോളേജിന് ലഭിച്ചു. എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന കൊല്ലപ്പെട്ട അഭിമന്യുവിന്റെ സ്മരണയ്ക്കായാണ് അവാർഡ് ഏർപ്പെടുത്തിയത്. കവി സച്ചിതാനന്ദൻ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകല, നിരൂപകൻ ഇ.പി രാജഗോപാൽ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്. 30ന് രാവിലെ 10ന് ചെങ്ങന്നൂർ വണ്ടിമല ദേവസ്ഥാനം ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അവാർഡ് നൽകും. . സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കണ്ണൂരിൽ നിന്ന് അവാർഡ് ശില്പവും വഹിച്ചു കൊണ്ടുള്ള യാത്ര 30 ന് രാവിലെ ചെങ്ങന്നൂരിൽ എത്തും. അസോസിയേഷൻ സംസ്ഥാന ട്രഷറർ ഡോ.കെ ബിജുവിൽ നിന്ന് കേരളാ സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ. കെ.എച്ച് ബാബുജാൻ ഏറ്റുവാങ്ങും. വെബ് സൈറ്റ് ലിങ്ക് ഉദ്ഘാടനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്.സുജാത നിർവഹിക്കും.
അഭിമന്യുവിന്റെ കുടുംബാംഗങ്ങളെ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ആദരിക്കും. കോളേജ് യൂണിയനുകൾക്കുള്ള മാർഗരേഖ അസോസിയേഷൻ സംസ്ഥാന സംസ്ഥാന സെക്രട്ടറി ഡോ. ടി.ആർ മനോജ് അവതരിപ്പിക്കും. ശില്പി ഉണ്ണി കാനായിയെ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.അജയകുമാർ ആദരിക്കും. ആലപ്പുഴ സ്പിന്നിംഗ് മിൽ ചെയർമാൻ എ.മഹേന്ദ്രൻ, അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.എസ് ഷാജിത, സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ, കെ.എസ്.സി.എം.എം.സി ചെയർമാൻ എം.എച്ച് റഷീദ്,ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ല പ്രസിഡന്റ് ജയിംസ് ശമുവേൽ, എസ്.എഫ്.ഐ ആലപ്പുഴ ജില്ല സെക്രട്ടറി അക്ഷയ് ,അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ.എസ്.ആർ.രാജീവ് എന്നിവർ സംസാരിക്കും. സ്വാഗതസംഘം ചെയർമാൻ സജി ചെറിയാൻ എംഎൽഎ, വർക്കിംഗ് ചെയർമാൻ കെ എച്ച് ബാബുജാൻ,
.എ.കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ജോജി അലക്‌സ്, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സി.പത്മനാഭൻ, സംസ്ഥാന സെക്രട്ടറി ഡോ.ടി ആർ മനോജ്, ജില്ലാ കൗൺസിൽ അംഗം അൻവർ ഹുസൈൻ, സി.പി.എം ചെങ്ങന്നൂർ ഏരിയാ സെക്രട്ടറി എം.ശശികുമാർ, ജില്ലാ കമ്മിറ്റി അംഗം എം.എച്ച് റഷീദ്, എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സോനു കുരുവിള എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.