പത്തനംതിട്ട : ജില്ലാ കളക്ടറുടെ എൽ.ഡി. ക്ലാർക്ക് നിയമന ഉത്തരവ് ചോർത്തിനൽകി നിയമന ചട്ടം ലംഘിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും തിരുവല്ല സബ് കളക്ടറുടെ വകുപ്പുതല അന്വേഷണം കുറ്റമറ്റതാക്കണമെന്നും ആവശ്യപ്പെട്ട് എൻ.ജി.ഒ. സംഘ് നേതാക്കൾ ലാന്റ് റവന്യൂ കമ്മിഷണർക്ക് നിവേദനം നൽകി.
കുറ്റാരോപിതരായ നേതാക്കൾ ഇപ്പോഴും കളക്ടറേറ്റിൽ തന്നെ തുടരുന്നത് അന്വേഷണത്തിന്റെ വിശ്വാസ്യത തകർക്കുമെന്ന് നേതാക്കൾ പറഞ്ഞു. ഭരണപരമായ സ്വാധീനം ഉപയോഗിച്ച് വ്യാജരേഖകൾ ചമച്ചും തെളിവുകൾ നശിപ്പിച്ചും അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുകയാണെന്ന് ജനറൽ സെക്രട്ടറി എ. പ്രകാശ്, ഫെറ്റോ ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ എന്നിവർ പറഞ്ഞു.