അടൂർ : അറുകാലിക്കൽ മൈത്രിനഗർ റസിഡന്റ്സ് അസോസിയേഷന്റെ 'ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിക്ക് പുളിക്കൽ പുരയിടത്തിൽ 65 ഏത്തവാഴ വിത്ത് നട്ട് തുടക്കംകുറിച്ചു . പഞ്ചായത്തംഗം എസ്.ഷീജ ഉദ്ഘാടനംചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഋഷികേശ് കീഴല്ലൂർ അദ്ധ്യക്ഷത വഹിച്ചു .കൃഷി ഓഫീസർ കെ.ആർ.ചിത്ര, സെൽവരാജൻ നായർ , ശ്രീകുമാർ ഇടമന , ശശിധരൻ നായർ , ജോൺസൺ, രമ സജി, സന്തോഷ് കുമാർ , പ്രസന്ന കുമാരി ,ബിന്ദു വന്ദനം, ഗീതാ മുരുകൻ, ഓമന ചുണ്ടയിൽ, ബാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു