നാരങ്ങാനം: കൃഷി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കർമ്മ സേനയിലേക്ക് സൂപ്പർവൈസർമാരെയും, ടെക്‌നീഷ്യന്മാരെയും തിരഞ്ഞെടുക്കുന്നു. അപേക്ഷ കർ 18 വയസിനും 55 വയസിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സൂപ്പർവൈസർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി , ഡ്രൈവിംഗ് ലൈസൻസ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യതകൾ. വി.എച്ച്.എസ്.ഇ (കൃഷി ), ഐ.ടി.ഐ./ഐ ടി സി ഉള്ളവർക്ക് മുൻഗണന.ടെക്‌നീഷ്യൻ തസ്തികയിൽ ഉള്ളവർ കൃഷി ചെയ്യാൻ സന്നദ്ധതയുള്ള നാലാം ക്ലാസിൽ കുറയാത്ത വിദ്യാഭ്യാസ യോഗ്യത ഉള്ളവരായിരിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 5 . അപേക്ഷാഫാറം നാരങ്ങാനം കൃഷിഭവനിൽ ലഭിക്കും.