അടൂർ: തരിശുകിടക്കുന്ന സ്ഥലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ വിവിധ കൃഷികൾ നടത്തുവാനുള്ള പദ്ധതിയുമായി ഏനാദിമംഗലം കൃഷി ഭവൻ. സംസ്ഥാന കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിപ്രകാരം വിവിധ വാർഡുകളിലായി ഏഴ് ഏക്കറിൽ തണ്ണിമത്തൻ കൃഷി തുടങ്ങി. രണ്ട് വാർഡ് തല കാർഷിക ക്ലബുകളും നാല് കർഷകരുമാണ് ആദ്യഘട്ടത്തിൽ പങ്കാളികളാകുന്നത്. വെള്ളായണിക്കര കാർഷിക കോളേജിൽ നിന്ന് ഹൈബ്രിഡ് വിത്തിനങ്ങൾ ഇതിനായി ലഭ്യമാക്കിയിരുന്നു. ചായലോട് ജോർജ് സക്കറിയയുടെ കൃഷിയിടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലൻ നായർ തണ്ണിമത്തൻ കൃഷിയുടെ വിത്തിടീൽ നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാംവാഴോട് , പഞ്ചായത്ത് അംഗം ബാബുജോൺ , കൃഷി ഓഫീസർ പി.എസ്.ഗിരീഷ്, അസിസ്റ്റന്റ് കൃഷി ഓഫീസർ മനോജ് മാത്യു, എബ്രഹാം സ്കറിയ, അജി ചായ ലോട് എന്നിവരും പങ്കെടുത്തു.