തിരുവല്ല: താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് ആർ.മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. 2022 - 23ലെ ബഡ്ജറ്റ് യൂണിയൻ സെക്രട്ടറി ജെ.ശാന്തസുന്ദരൻ അവതരിപ്പിച്ചു. 1,06,55,967.24 രൂപ വരവും 1,06,50,000 രൂപ ചെലവും, 5,967 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്.എൻ.എസ്.എസ് സാമൂഹ്യക്ഷേമ പദ്ധതികളായ വിദ്യാഭ്യാസ ധനസഹായം, ഭവനനിർമ്മാണ ധനസഹായം, ചികിത്സ ധനസഹായം എന്നിവ കൂടാതെ യൂണിയൻ സ്കോളർഷിപ്പ്, എൻഡോവ്മെന്റുകൾ, വിവാഹ ധനസഹായം എന്നിവയ്ക്കും ബഡ്ജറ്റിൽ തുക വകയിരുത്തി. യൂണിയന്റെ കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ വരവ് ചെലവ് കണക്കും 2021-22ലെ പ്രവർത്തന റിപ്പോർട്ടും മാർച്ച് 31ലെ മുതൽ കടം സ്റ്റേറ്റ്‌മെന്റും യോഗത്തിൽ അവതരിപ്പിച്ചു. വരവ്, ചെലവ് കണക്കും ബഡ്ജറ്റും പാസാക്കി. യൂണിയൻ വൈസ് പ്രസിഡന്റ് ഡോ.എം.വി.സുരേഷ്, ഡോ.കെ.രാധാകൃഷ്ണൻ (കാവുംഭാഗം ), സി.വി.ഗോപാലകൃഷ്ണൻ നായർ, കെ.പി.രമേശ്, എം.ടി.ഭാസ്കര പണിക്കർ, ഹരിഗോവിന്ദ്, ഡോ.ബി.ഹരികുമാർ, പ്രസന്നകുമാരൻ നായർ എന്നിവർ പ്രസംഗിച്ചു.