oppana
ഹൈസ്കൂൾ വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കോഴഞ്ചേരി സെന്റ് മേരീസ് ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനികളുടെ ആഹ്ളാദം

തിരുവല്ല: കൗമാര സർഗവാസനകളെ ഉണർത്തുന്ന റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിന് കലാവല്ലഭന്റെ നാട്ടിൽ തിരിതെളിഞ്ഞു. തിരുമൂലപുരത്ത് എസ്.എൻ.വി.എസ് സ്‌കൂൾ ഗ്രൗണ്ടിലെ മുഖ്യവേദിയിൽ നടന്ന സമ്മേളനം മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊവിഡ് കാലത്ത് സർഗാത്മക സംഗമങ്ങൾ കുറഞ്ഞതോടെ നാശോന്മുഖമായ പ്രവർത്തനങ്ങൾ ഉടലെടുത്തെന്നും കലാമേളകൾ സാമൂഹിക വിപത്തുകളിൽ നിന്നുള്ള മോചനം കൂടിയാകണമെന്നും അദ്ദേഹം പറഞ്ഞു. കലാമേളയുടെ ഉദ്ഘാടനം ചലച്ചിത്രതാരം കുമാരി ആർ.ശ്രീലക്ഷ്മി നിർവഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടർ രേണുകാഭായി, നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വർഗീസ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, അംഗങ്ങളായ അജയകുമാർ, ബീനാപ്രഭ, ജിജി മാത്യു, ഡോ.ബിനു ജോൺ, നഗരസഭാ വൈസ് ചെയർമാൻ ജോസ് പഴയിടം, കൗൺസിലർമാരായ ഷീജ കരിമ്പിൻകാല, ശ്രീനിവാസ് പുറയാറ്റ്, ഷീലാ വർഗീസ്, ഫിലിപ്പ് ജോർജ്ജ്, ലെജു എം.സ്കറിയാ, ബിന്ദു ജയകുമാർ, ഡയറ്റ് പ്രിൻസിപ്പൽ പി.പി.വേണുഗോപാൽ, ജില്ലാ വിദ്യാഭ്യാസഓഫീസർ പി.ആർ.പ്രസീന, എ.ഇ.ഒ മിനികുമാരി, എസ്.എൻ.വി.എസ് സ്‌കൂൾ മാനേജർ പി.ടി.പ്രസാദ്, ഹെഡ്മിസ്ട്രസ് ഡി.സന്ധ്യ, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ, കെ.എം.എം.സലിം, ചാന്ദിനി.പി, അൻവർ ടി.എം, ഷിബു, ഹാഷിം, വർഗീസ് ജോസഫ്, സുനിതാകുര്യൻ, ബിന്ദു.സി, സോബി മാത്യു, ഹരിലാൽ, ജേക്കബ് കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. കലോത്സവത്തിന്റെ ലോഗോ തയ്യാറാക്കിയ കോന്നി റിപ്പബ്ളിക്കൻ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ ബി.നിരഞ്ജന് ഉപഹാരം നൽകി ആദരിച്ചു. ലഹരിക്കെതിരെയുള്ള പോസ്റ്റർ പ്രകാശനവും നടത്തി. സംസ്കൃതോത്സവും അറബി സാഹിത്യോത്സവും ഉൾപ്പെടെയുള്ള കലാമാമാങ്കത്തിന് ഡിസംബർ രണ്ടിന് തിരശീലവീഴും.