തിരുവല്ല: കേരളാ കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റായി രാജു പുളിമ്പള്ളിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി ജെയിംസ് കാക്കനാട്ടിൽ, തോമസ് മാത്യു എന്നിവരും സെക്രട്ടറിമാരായി ഷിബു പുതുക്കേരി, എബി വർഗീസ്, രാജൻ വർഗീസ് കോലത്ത്, ഫിലിപ്പ് ജോർജ്, കെ.എസ്. ഏബ്രഹാം, വിനോദ് കളക്കുടി എന്നിവരും ട്രഷററായി കെ.കെ. ഉമ്മനും തിരഞ്ഞെടുക്കപ്പെട്ടു. കുഞ്ഞുകോശി പോൾ, വർഗീസ് മാമൻ, തോമസ് മാത്യു, സാം ഈപ്പൻ, ബിജു ലങ്കാഗിരി, വർഗീസ് ജോൺ എന്നിവരാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ. യോഗത്തിൽ ജോൺ കെ.മാത്യൂസ് വരണാധികാരിയായി.