കോന്നി: ഫയർ സ്റ്റേഷന്റെ കെട്ടിട നിർമ്മാണം വൈകുന്നു. ഫയർ സ്റ്റേഷന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് ഐബി റോഡിന്റെ വശത്തു 40 സെന്റ് സ്ഥലം നല്കാൻ വനം വനം വകുപ്പ് തീരുമാനിച്ചിരുന്നു. റവന്യു വകുപ്പ് സർവേ വിഭാഗം ഗൂഗിൾ സർവേനടത്തി. ജിയോ റെഫറൻസ് മാപ്പ് കഴിഞ്ഞ മാസം തയാറാക്കിയിരുന്നു. എന്നാൽ ജിയോ റെഫെറൻസ് ആഭ്യന്തര വകുപ്പിൽ നിന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നൽകേണ്ടിയിരിക്കുന്നു.എങ്കിൽ മാത്രമേ വനം വകുപ്പിന്റെ സ്ഥലം കൈമാറ്റം ചെയ്യാൻ അനുമതി ലഭിക്കുകയുള്ളു. ഡിജിറ്റിൽ സർവേ ഉപകരണത്തിന്റെ ലഭ്യത കുറവ് കാരണം സർവേ നടപടികൾ നീണ്ടുപോയിരുന്നു. 2021ലെ ബഡ്ജറ്റിൽ കോന്നി ഫയർ സ്റ്റേഷൻ കെട്ടിടം നിർമ്മിക്കാൻ തുക വകകൊള്ളിച്ചിരുന്നു.സ്ഥലത്തിന്റെ കൈമാറ്റനടപടികൾ പൂർത്തിയായാൽ സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ കഴിയും കേട്ടിടത്തിന്റെ പ്ലാൻ അടക്കം വകുപ്പ് തയാറാക്കിയിട്ടുണ്ട്.

പ്രവർത്തനം ആരംഭിച്ചത് 2016ൽ

2016 ലാണ് കോന്നിയിൽ ഫയർ സ്റ്റേഷന്റെ പ്രവർത്തനം ആരംഭിച്ചത്. ആഭ്യന്തര വകുപ്പിന്റെ ഉടമസ്ഥയിലുള്ള കെട്ടിടമാണ് ഓഫീസായി ഉപയോഗിക്കുന്നത്. ഗാരേജിനുള്ള സ്ഥലം സ്വകാര്യ വൃക്തി താത്കാലികമായി വിട്ടുനൽകിയിരുന്നു.

സ്റ്റേഷനിൽ ഉള്ളത്

................................

. മെക്കാനിക്ക് അടക്കം 38 പേ‌ർ

. നിലവിൽ സ്റ്റേഷൻ ഓഫീസർ,

.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ,

.സീനിയർ ഫയർ ഓഫീസർമാർ,

.ഫയർ ഓഫീസർമാർ,

.ഡ്രൈവർമാർ

. 3 ഫയർ ടെണ്ടർ

. ഫസ്റ്റ് റെസ്പോൺസിബിൾ വെഹിക്കിൾ

.മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ,

.ആബുലൻസ് ജീപ്പ്, ഡിങ്കി വള്ളം

സംസ്ഥാനതലത്തിൽ പരിശീലനം നേടിയ 54 സിവിൽ ഡിഫൻസ് വോളണ്ടറിയൻ മാരും ജില്ലാ തലത്തിൽ പരിശീലനം നേടിയവരും ഇവിടെ സേവനം ചെയ്യുന്നുണ്ട്.