മല്ലപ്പള്ളി : മുന്നറിയിപ്പില്ലാതെ മല്ലപ്പള്ളിയിലെ ഓട ശുചീകരണം കാൽനടയാത്രക്കാർക്ക് കെണിയാകുന്നു.
മല്ലപ്പള്ളി - തിരുവല്ല റോഡിൽ ഓട ശുചീകരിക്കുന്ന പ്രവർത്തികളാണ് വ്യാപാരി വ്യവസായികളുടെ സമ്മർദ്ദത്തെ തുടർന്ന് നടത്തിയത്.10 വർഷങ്ങൾക്കിടയിൽ ആദ്യമായി നടത്തിയ പുനരുദ്ധാരണം കാൽനട യാത്രക്കാർക്ക് കെണിയായി. ഓടയുടെ മുകൾഭാഗത്തെ സ്ലാബുകൾ പൂർണമായി മാറ്റുകയും മണ്ണും പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങളും മാറ്റിയതിനുശേഷം തിരികെ ഇട്ടസ്ലാബുകളിൽ ഭൂരിഭാഗവും തകർന്ന നിലയിലുമാണ്. യാത്രക്കാർ ഓടയിൽ കാൽ തെറ്റി വീഴാനുള്ള സാദ്ധ്യത ഏറെയാണ്. പലയിടങ്ങളിലും സ്ലാബുകൾ അപകടകരമായ നിലയിലാണ് നിരത്തിയിരിക്കുന്നത്.പഴയ സർക്കിൾ ഓഫീസ് മുതൽ വൺവേ തുടങ്ങുന്ന വരെ ഇത്തരത്തിലാണ് പുനരുദ്ധാരണ പ്രവർത്തികൾ നടത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം മൂന്നു യാത്രക്കാരാണ് അപകടത്തിൽ പെട്ടത്.അധികൃതർ ഇടപെട്ട് അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.