അടൂർ : പന്നിവിഴ സന്തോഷ് വായനശാലയുടെ അഭിമുഖ്യത്തിൽ ചരിത്ര സദസ് സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് വി.എൻ മോഹൻദാസ് അദ്ധ്യഷത വഹിച്ച യോഗം അടൂർ നാഗരസഭാ കൗൺസിലർ രാജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.പ്രൊഫ.രാജു തോമസ് വിഷയം അവതരിപ്പിച്ചു. റിട്ട.അദ്ധ്യാപകൻ സൈമൺ തോമസ് മുഖ്യ പ്രഭാഷണം നടത്തി.തുടർന്നു നടന്ന ചർച്ചയ്ക്ക് അശ്വതി എ.നേതൃത്വം നൽകി. സെക്രട്ടറി വി.കെ സ്റ്റാൻലി, പി.എസ്.ഉമേഷ്, എ.രാമചന്ദ്രൻ,ഓമന ശശിധരൻ, എം. ജോസ്,വി.മാധവൻ, കോശി പി.വൈ തുടങ്ങിയവർ പ്രസംഗിച്ചു.