ശബരിമല : ഉടുത്തുകൊണ്ടുവരുന്ന വസ്ത്രങ്ങൾ ഭക്തർ പമ്പാ നദിയിലേക്ക് ഒഴുക്കുന്നത് അനാചാരമാണെന്നും അത് ഒഴിവാക്കേണ്ടതാണെന്നും ശബരിമല തന്ത്റി കണ്ഠര് രാജീവരര് പറഞ്ഞു. പമ്പ പുണ്യ നദിയാണ്. ഉടുത്തുകൊണ്ടുവരുന്ന വസ്ത്രംപമ്പയിലേക്ക് ഒഴുക്കുന്നത് ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഗുരുസ്വാമിമാരാണ്. ഗുരുസ്വാമിമാർ ശിഷ്യൻമാർക്ക് ഇത് സംബന്ധിച്ച് കർശനമായ നിർദ്ദേശം നൽകണം. പുണ്യനദിയെ പുണ്യ നദിയായിത്തന്നെ നിലനിറുത്താൻ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. ഒരു തരത്തിലുള്ള മാലിന്യവും ഇവിടെ ഉപേക്ഷിക്കാതെ വേണം ദർശനം നടത്തി മടങ്ങാനെന്ന് തന്ത്റി പറഞ്ഞു.