പത്തനംതിട്ട: നവീകരണം പൂർത്തിയായ കിഴക്കുപുറം പൊന്നമ്പി സെന്റ് ജോർജ് ഓർത്തഡോക്‌സ് ദേവാലയത്തിന്റെ ശുദ്ധീകരണ ശുശ്രൂഷയും ജീവകാരുണ്യ പദ്ധതി ഉദ്ഘാടനവും നാളെയും ഡിസംബർ രണ്ടിനുമായി നടക്കും.
നാളെ വൈകിട്ട് 5.45ന് തുമ്പമൺ ഭദ്രസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്തയ്ക്കു സ്വീകരണം, ആറിന് ദേവാലയ ശുദ്ധീകരണം, സന്ധ്യാപ്രാർത്ഥന, അനുഗ്രഹ പ്രഭാഷണം. രണ്ടിന് രാവിലെ 6.30ന് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയ്ക്ക് സ്വീകരണം, ഏഴിന് പ്രഭാത പ്രാർത്ഥന, തുടർന്ന് കാതോലിക്കാ ബാവയുടെ പ്രധാന കാർമ്മികത്വത്തിൽ കുർബാന. പത്തിന് ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം കാതോലിക്കാ ബാവ നിർവഹിക്കും. 10.30ന് ഫാ. ബഞ്ചമിൻ തോമസ് ധ്യാനം നയിക്കും.
വികാരി ഫാ. സിനോയ് ടി. തോമസ് , ട്രസ്റ്റി തോമസ് ജോൺ, കൺവീനർ പി.ജി. വർഗീസ് പൊന്നാറ, ജേക്കബ് നൈനാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.