അടൂർ : ഏഴംകുളം കൃഷിഭവന്റെ പരിധിയിൽ മഴ മറ കൃഷി പദ്ധതി തുടങ്ങി. രണ്ടര സെന്റ് സ്ഥലത്ത് 100 ച.മീറ്റർ വീതിൽ നിർമ്മിക്കുന്ന മഴ മറക്ക് 75000 രൂപ ചിലവ് വരും.ഈ പദ്ധതിയിൽ ചേരുന്ന കർഷകർക്ക് 75% സബ്സിഡി ലഭിക്കും.മാങ്കൂട്ടം വാർഡിൽ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.എസ് ആശ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ആർ.ജയൻ അദ്ധ്യക്ഷത വഹിച്ചു. മഞ്ജു, ബിജു, ആർ.കൃഷ്ണകുമാർ , എം.സോമനാഥപിള്ള, കെ.ആർ.ചിത്ര, ടി.അനീഷ എന്നിവർ പ്രസംഗിച്ചു.