accident-
തോട്ടിലേയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ കാര്‍

റാന്നി: വടശേരിക്കര കുമ്പളാംപൊയ്കയിൽ കാർ നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു.കാറിലുണ്ടായിരുന്ന പത്തനാപുരം സ്വദേശികളായ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. ഉതിമൂട് റോഡിലൂടെത്തിയ കാർ വടശേരിക്കര ഭാഗത്തേക്ക് തിരിയുന്നതിനിടയിൽ തോട്ടിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്നവരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. വടശേരിക്കര പൊലീസ് സ്ഥലത്തെത്തിയിരുന്നു.