ചെങ്ങന്നൂർ: ആവശ്യമായ അനുമതിയോ പഠനമോ നടത്താതെ സിൽവർ ലൈൻ അതിവേഗ റയിൽപ്പാത നിർമ്മാണത്തിന്‌ ഇറങ്ങിത്തിരിച്ച സംസ്ഥാന സർക്കാർ ജനങ്ങളുടെ മുമ്പിൽ അപഹാസ്യരായിരിക്കുകയാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.എബി കുര്യാക്കോസ്‌ പറഞ്ഞു.
ദുരഭിമാനം വെടിഞ്ഞ്‌ മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പു പറയണം. സ്വന്തം ഭൂമിയിൽ അതിക്രമിച്ചു കടന്നവരെ പ്രതിരോധിച്ചവർക്കെതിരേ എടുത്ത കള്ളക്കേസുകൾ പിൻവലിക്കണം. ഭൂമിയുടെ ക്രയവിക്രയവും പണയപ്പെടുത്തലും നിയന്ത്രിച്ചിറക്കിയ ഉത്തരവുകൾ അടിയന്തിരമായി പിൻവലിക്കണം.
സ്ത്രീകൾക്കെതിരേ വ്യാപകമായി നടന്ന അക്രമങ്ങളും കേസുകളും കേരള ചരിത്രത്തിൽ ആദ്യ സംഭവങ്ങളാണ്‌. ഒന്നിച്ചു നിന്ന് പദ്ധതിയെ എതിർത്ത ജനങ്ങളാണ്‌ യഥാർത്ഥ വിജയികൾ.ജനവികാരം മനസിലാക്കി പ്രവർത്തിക്കുവാൻ സർക്കാർ ഇനിയെങ്കിലും തയാറാകണമെന്ന് എബി കുര്യാക്കോസ്‌ അഭ്യർത്ഥിച്ചു.