hari
ഏനാദിമംഗലം ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി നടത്തിയ വാഹന ജാഥ ഡി.സി.സി മുൻ പ്രസിഡന്റ് ബാബുജോർജ് ഉദ്ഘാടനം ചെയ്യുന്നു

ഏനാദിമംഗലം : കേന്ദ്ര, സംസ്ഥാന സർക്കാർ നടപടികൾക്കെതിരെ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാഹന പ്രചരണ ജാഥ ഡി.സി.സി മുൻ പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, ജനറൽ സെക്രട്ടറിമാരായ ഡി.ഭാനുദേവൻ, റജി പൂവത്തൂർ, മാത്യു ചെറിയാൻ, ജില്ലാ പഞ്ചായത്തംഗം അജോമോൻ, പ്രവീൺ പ്ളാവിള, വേണുഗോപാലപിള്ള, സജി മാരൂർ, അരുൺരാജ്, കോശി ജോർജ്, ബീനമ്മ റോയ്, എസ്.സജിത, സുലേഖ നായർ തുടങ്ങിയവർ സംസാരിച്ചു. ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് എസ്.സന്തോഷ് കുമാറായിരുന്നു ജാഥാക്യാപ്ടൻ.