 
അടൂർ : ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ ലഹരിവിരുദ്ധ കാമ്പയിൻ നടത്തി. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾ നേതൃത്വംനൽകി. കോളേജ് മാനേജിങ് ഡയറക്ടർ എബിൻ അമ്പാടിയിൽ സിവിൽ വിദ്യാർത്ഥികൾ വരച്ച ലഹരി വിരുദ്ധ സന്ദേശം കുട്ടികൾക്കു മുന്നിൽ അനാവരണം ചെയ്തു. പ്രിൻസിപ്പൽ ഡോ. ഷാജി മോഹൻ ബി., അക്കാദമിക് ചെയർമാൻ ഡോ. കേശവ് മോഹൻ, അക്കാദമിക് കോർഡിനേറ്റർ, പ്രൊഫ. എൻ. രാധാകൃഷ്ണൻ നായർ, വൈസ് പ്രിൻസിപ്പൽ ഡോ. എം. ഡി. ശ്രീകുമാർ എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി.