nanthu-r
നന്ദു ആർ

ചെങ്ങന്നൂർ: എം.സി റോഡിൽ ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചങ്ങനാശേരി പെരുന്ന മാവേലിൽ പരേതരായ ജി.രാജശേഖറിന്റെയും ശാന്തിയുടെയും മകൻ ആർ നന്ദുവാണ് (25) മരിച്ചത്. തിങ്കളാഴ്ച രാത്രി 10ന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജംഗ്ഷനു സമീപമാണ് അപകടം. കോട്ടയം മെഡിക്കൽ കോളേജ് ആശുപ്രതിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിച്ചു. സഹോദരി ശാരി.