 
ചെങ്ങന്നൂർ: റെയിൽവേ സ്റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോ ടാക്സി കൗണ്ടറിന്റെ പ്രവർത്തനം തുടങ്ങണമെന്ന് ശബരിമല സ്പെഷൽ കമ്മിഷണർ എം. മനോജ് പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തുകയായിരുന്നു അദ്ദേഹം. പൊലീസ് സാന്നിദ്ധ്യത്തിൽ കൗണ്ടർ പ്രവർത്തിപ്പിക്കാനും
യാത്രക്കാർക്കായി സ്റ്റേഷനിൽ ശുദ്ധജല കിയോസ്ക്
സ്ഥാപിക്കാന്നും നിർദ്ദേശം നൽകി. സ്റ്റേഷൻ മാനേജർ പി.എസ്.സജി, ഡപ്യൂട്ടി സ്റ്റേഷൻ മാനേജർ എബി തോമസ്, ചീഫ് ട്രാവലിങ് ഇൻസ്പെക്ടർ മാത്യു ജേക്കബ് എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.