മല്ലപ്പള്ളി: എഴുമറ്റൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കാൻസർ നിർണയ ക്യാമ്പ് നടത്തി. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽസ തോമസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, ബ്ലോക്ക് മെഡിക്കൽ ഓഫീസർ സന്ധ്യ എൻ.എസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രസാദ്, ഹെൽത്ത് ഇൻസ് പെക്ടർ ഡേവിഡ് ജോസഫ് , ജനറൽ സർജൻ ഡോ. പ്രിൻസി .പി. ,ഗൈനോക്കോളജിസ്റ്റ് ഡോ.ശനി ഹമീദ് എന്നിവർ പ്രസംഗിച്ചു.