പന്തളം : രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. മാന്നാർ എരുമറ്റൂരിൽ നിന്ന് മനോരോഗിയെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന കരുണ എന്ന ആംബുലൻസാണ് എം.സി റോഡിൽ കുരമ്പാല ജംഗ്ഷന് സമീപം മറ്റൊരു കാർ തിരിക്കുന്നതിനിടയിൽ കൂട്ടിയിടിച്ച് ഓടയിലേക്ക് മറിഞ്ഞത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. രോഗിക്കും ബന്ധുക്കൾക്കും സാരമായ പരിക്കേറ്റെങ്കിലും ഇവരെ മറ്റൊരു ആംബുലൻസിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ആംബുലൻസ് ഓടിച്ചിരുന്ന മാന്നാർ, എരുമറ്റൂർ, മഠത്തിൽ വീട്ടിൽ ജോബിനും (27) സാരമായി പരിക്കേറ്റു.