ചെങ്ങന്നൂർ: കിടപ്പുമുറിയിൽ കയറിയ കാട്ടുപാമ്പിനെ ഫോറസ്റ്റ് കെയർടേക്കർ പിടികൂടി. വെണ്മണി താഴത്തമ്പലം ആലിൻ ചുവട് ജംഗ്ഷന് സമീപം ഷെബിൻ മൻസിലിൽ ഹസൻകുട്ടി റാവുത്തറുടെ കിടപ്പ് മുറിയിലാണ് ജനൽ വഴി പാമ്പ് കയറിപ്പറ്റിയത്. വീട്ടിൽ റാവുത്തറും ഭാര്യയും ഭിന്നശേഷിക്കാരനായ മകനുമാണുള്ളത്. റാവുത്തർ ഉടൻതന്നെ വാവ സുരേഷിനെ വിളിച്ചു. വാവ വയനാട്ടിലായിരുന്നതിനാൽ വാവ തന്നെയാണ് ഫോറസ്റ്റ് കെയർടേക്കറായ ചെങ്ങന്നൂർ പൂമല പറങ്കാം മൂട്ടിൽ സാം ജോണിന്റെ നമ്പർ ഇവർക്കു കൊടുത്തത്.