കോന്നി: കോന്നി മേഖലയിൽ നൂറ് ശാസ്ത്രബോധന ക്ലാസുകൾ നടത്താൻ കേരള ശാസ്ത്ര സാഹിത്യ പരിഷത് കോന്നി മേഖലാ കമ്മിറ്റി യോഗം തീരുമാനിച്ചു. മേഖലാ പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അദ്ധ്യക്ഷൻ വി.എൻ അനിൽ, വി.ആർ.രാജലക്ഷ്മി , പ്രവീൺ പ്രമാടം, എൻ.എസ്.മുരളീമോഹൻ, എൽ.എസ്.ലൈജു എന്നിവർ സംസാരിച്ചു.