കലഞ്ഞൂർ: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പിതാവിനെയും മകളെയും തള്ളിയിട്ട ശേഷം മർദ്ദിച്ച കേസിൽ സഹോദരങ്ങൾ പിടിയിലായി. കൂടൽ ഇഞ്ചപ്പാറ കവലയിൽ ഞായറാഴ്ചയായിരുന്നു സംഭവം.
അജിക്കും മകൾക്കുമാണ് മർദ്ദനമേറ്റത്. കുന്നിക്കോട് സ്വദേശികളായ ശ്രീജിത്തും രഞ്ജിത്തുമാണ് പിടിയിലായത്.
ഇരുചക്ര വാഹനത്തിൽ എത്തിയ സഹോദരന്മാരുടെ കൈവശം
ഉണ്ടായിരുന്ന കിളിക്കൂട് അജികുമാറും മകളും വാഹനത്തിൽ കടന്നുപോകവേ പെൺകുട്ടിയുടെ കാലിൽ തട്ടി. ഇത് അജി ചോദ്യം ചെയ്തു. തർക്കം ഉണ്ടായെങ്കിലും ഇവർ യാത്ര തുടർന്നു.
പിന്നാലെ എത്തിയ യുവാക്കൾ, വണ്ടിയിൽ നിന്ന് ഇരുവരെയും തള്ളിയിട്ട ശേഷം അജിയെ മർദ്ദിക്കുകയായിരുന്നു. വിഷയത്തിൽ ഇടപെട്ട നാട്ടുകാരെ ഇവർ അസഭ്യം പറഞ്ഞു.