പത്തനംതിട്ട: അഖില തിരുവിതാംകൂർ കുറവർ മഹാസഭ കോഴഞ്ചേരി താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ സമുദായ സ്ഥാപകാചാര്യൻ പി.സി ആദിച്ചന്റെ 116ാം ജൻമദിനം ആഘോഷിച്ചു. കൊല്ലം താലൂക്ക് യൂണിയൻ സെക്രട്ടറി ബി.ഷാജി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ടി.ജി മധു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് മുളന്തറ, ജോ.സെക്രട്ടറി ശിവദാസ് എന്നിവർ സംസാരിച്ചു. പത്തനംതിട്ട എ.എസ്.െഎ എസ്.സവിരാജൻ ലഹരി വിരുദ്ധ ക്ളാസെടുത്തു.