പന്തളം: പെൻഷനേഴ്‌സ് അസോസിയേഷൻ പന്തളം മണ്ഡലം 38-​ാം വാർഷിക സമ്മേളനം പ്രസിഡന്റ് ജി. നന്ദകുമാറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജിലി ജോസഫ് , ആർ മോഹൻ കുമാർ , റഹിം റാവുത്തർ, എം.എ. ജോൺ , ബി. നരേന്ദ്രനാഥ്, കോശി മാണി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ പന്തളം വാഹിദ്, വേണുകുമാരൻ നായർ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി.കെ.രാജൻ (പ്രസിഡന്റ്, )ഷെരീഫ് റാവുത്തർ, ആനന്ദൻ.എ. (വൈസ് പ്രസിഡന്റുമാർ), അലക്‌സി തോമസ് (സെക്രട്ടറി ), രഞ്ജൻ പി.കെ , ജേക്കബ്.സി.ഡാനിയേൽ (ജോയിന്റ് സെക്രട്ടറി) എ.വി. സ്​റ്റീഫൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.