തിരുവല്ല : കുട്ടികളിൽ വർദ്ധിക്കുന്ന ലഹരിക്കെതിരെ അദ്ധ്യാപകർക്കും രക്ഷകർത്താക്കൾക്കുമൊപ്പം സമൂഹത്തിന്റെ കൂടി കരുതൽ ഉണ്ടായില്ലെങ്കിൽ ലഹരിമാഫിയായുടെ പിടിയിൽ അകപ്പെട്ടുപോകുമെന്ന് വളളംകുളം നാഷണൽ ഹൈസ്കൂൾ വിദ്യാർത്ഥി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഹൈസ്കൂൾ വിഭാഗം പ്രസംഗമത്സരത്തിലാണ് കുട്ടികളുടെ മേൽ സമൂഹത്തിന്റെ കരുതൽ വേണമെന്ന ബോധ്യം പകരുന്ന പ്രസംഗം നടത്തി ഉണ്ണികൃഷ്ണൻ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. വർത്തമാലകാലത്ത് കുട്ടികളിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിന്റെ കണക്കുകൾ നിരത്തിയാണ് പ്രസംഗം പൂർത്തിയാക്കിയത്.