ലോക എയ്ഡ്‌സ് ദിനം

ലോകാരോഗ്യസംഘടനയിലെ ജെയിംസ് W ബന്നും തോമസ് നെട്ടരും ചേർന്ന് 1987 ൽ എയ്ഡ്‌സ് ദിനം എന്ന ആശയം മുന്നോട്ടു വച്ചു. 1988 ഡിസംബർ ഒന്നിന് ആദ്യത്തെ എയ്ഡ്‌സ് ദിനം ആചരിക്കുകയും ചെയ്തു.


ഐസ് ലാന്റ്
തീയുടെയും മഞ്ഞിന്റെയും രാജ്യമായ Iceland ന്റെ സ്വാതന്ത്ര്യദിനം ഡിസംബർ 1 ആണ്. ഡെൻമാർക്കിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നത് 1918 ഡിസംബർ ഒന്നിന്. റിപ്പബ്ലിക് ദിനം ജൂൺ 17 ന്.

റൊമാനിയ
റൊമാനിയയുടെ ദേശീയദിനം ഡിസംബർ ഒന്നിനാണ്. ലോകപ്രസിദ്ധ പ്രേതകഥയായ ഡ്രാക്കുളയുടെ കോട്ട സ്ഥിതിചെയ്യുന്നത് റോമാനിയയിലാണ്.


പോർച്ചുഗൽ
1668 ഡിസംബർ 1ന് സ്‌പെയിനിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ചതിന്റെ സ്മരണ നിലനിറുത്തുവാൻ പോർച്ചുഗൽ എല്ലാവർഷവും ഡിസംബർ 1ന് Independence Day ആയി ആഘോഷിക്കുന്നു.