01-drama
പി.എസ് വിശ്വജിത്തും, പി.എസ് ദേവപ്രിയയും

തി​രുമൂലപുരം : റവന്യൂ ജില്ലാ കലോത്സവം ഹൈസ്‌കൂൾ സംസ്‌കൃത നാടക വിഭാഗത്തിൽ മഹാഭാരത കഥയിലെ ദുര്യോധനനിലൂടെയും ഭാരത മലയനിലൂടെയും മികച്ച നടനും നടിയുമായി​രി​ക്കുകയാണ് കോന്നി അരുവാപ്പുലം പുതുപ്പറമ്പിൽ വീട്ടിലെ സഹോദരങ്ങൾ. കോന്നി റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് അവതരിപ്പിച്ച് ഒന്നാംസ്ഥാനം നേടിയ 'ഛായാഖണ്ഡനത്തിലൂടെ' സഹോദരങ്ങളായ പി.എസ്.വിശ്വജിത്തും പി.എസ്.ദേവപ്രിയയുമാണ് ഈ അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്. പുതുപ്പറമ്പിൽ വീട്ടിൽ ശിവകുമാറിന്റെയും ജ്യോതിയുടേയും മക്കളാണ് ഇവർ. പ്രമുഖ നാടക രചയിതാവും സംവിധായകനുമായ കൊടുമൺ ഗോപാലകൃഷ്ണനാണ് നാടകത്തിന് രംഗഭാഷ്യമൊരുക്കിയത്.