പുല്ലാട്: എസ്.എൻ.ഡി.പി യോഗം പുവത്തൂർ 3190-ാം നമ്പർ ശാഖയുടെ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ 10-ാമത് പുനഃപ്രതിഷ്ഠാ മഹോത്സവവും ലൈബ്രറി ഉദ്ഘാടനവും വെള്ളി,​ ശനി ദിവസങ്ങളിൽ തന്ത്രി പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലും പൂവത്തൂർ സദാനന്ദൻ ശാന്തിയുടെ സഹകാർമ്മികത്വത്തിലും വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, സൈബർസേന എന്നിവരുടെ സഹകരണത്തിലും നടക്കും. വെള്ളിയാഴ്ച രാവിലെ 10.30ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് ഗോപിക്കുട്ടൻ അദ്ധ്യക്ഷത വഹിക്കും. കോഴഞ്ചേരി യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ ഉദ്ഘാടനം ചെയ്യും. കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിക്കും. വൈദികയോഗം യൂണിയൻ കൺവീനർ സദാനന്ദൻ ശാന്തി മുഖ്യപ്രഭാഷണം നടത്തും. ശാഖായോഗം സെക്രട്ടറി ദേവരാജൻ, യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട്ട്, യൂണിയൻ കൗൺസിലർമാരായ രാജൻ കുഴിക്കാല, സുഗതൻ പൂവത്തൂർ, കോയിപ്രം ഗ്രാമപഞ്ചായത്തംഗം രാജേന്ദ്രൻ നായർ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് വിനീത അനിൽ, യൂണിയൻ വനിതാസംഘം സെക്രട്ടറി ബാംബി രവീന്ദ്രൻ, ശാഖായോഗം വൈസ് പ്രസിഡന്റ് സുരേഷ് എന്നിവർ പ്രസംഗിക്കും.