ayyappa-college
മികച്ച കോളേജ് യൂണിയനുള്ള പ്രഥമ അഭിമന്യു സ്മാരക പുരസ്കാരം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനിൽ നിന്നും ഇരമല്ലിക്കര ശ്രീഅയ്യപ്പ കോളേജ് യൂണിയൻ ഭാരവാഹികൾ ഏറ്റുവാങ്ങുന്നു. സജി ചെറിയാൻ എം.എൽ.എ, സി.എസ്. സുജാത എന്നിവർ സമീപം.

ചെങ്ങന്നൂർ: ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (എ.കെ.പി.സി.ടി.എ.) മികച്ച കലാലയ യൂണിയന് രക്തസാക്ഷി അഭിമന്യുവിന്റെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം തിരുവൻവണ്ടൂർ ഇരമല്ലിക്കര ശ്രീഅയ്യപ്പ ദേവസ്വം ബോർഡ് കോളേജിനു സമ്മാനിച്ചു. ചെങ്ങന്നൂർ വണ്ടിമല ദേവസ്ഥാനം ഓഡിറ്റോറിയത്തിൽ നടത്തിയ യോഗത്തിൽ സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പുരസ്കാര സമർപ്പണം നടത്തി. കോളേജ് യൂണിയനു വേണ്ടി അംഗങ്ങളായ അൻസിത മധു, എസ്.അംജിത്ത്, എം അഖിൽ എന്നിവർ ഏറ്റുവാങ്ങി. സജി ചെറിയാൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു.വെബ് സൈറ്റ് ലിങ്ക് ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ് സുജാത ഉദ്ഘാടനം ചെയ്തു. എ.കെ.പി.സി.ടി.എ.സംസ്ഥാന പ്രസിഡന്റ് പ്രൊഫ.ജോജി അലക്സ് ആമുഖ പ്രഭാഷണം നടത്തി. അഭിമന്യുവിന്റെ അമ്മ ഭൂപതി, സഹോദരൻ പരിജിത്ത് എന്നിവരെ സി.പി.എം. ജില്ലാ സെക്രട്ടറി ആർ.നാസർ ആദരിച്ചു. കോളേജ് യൂണിയനുകൾക്കുള്ള മാർഗരേഖ അസോസിയേഷൻ സംസ്ഥാന സംസ്ഥാന സെക്രട്ടറി ഡോ.ടി ആർ മനോജ് അവതരിപ്പിച്ചു. ശില്പി ഉണ്ണി കാനായിയെ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.അജയകുമാർ ആദരിച്ചു.വർക്കിംഗ് ചെയർമാൻ കെ.എച്ച്.ബാബുജാൻ, സ്പിന്നിംഗ് മിൽ ചെയർമാൻ എ.മഹേന്ദ്രൻ, അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.എസ് ഷാജിത, സി.പി.എം. ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.ശശികുമാർ, കെ.എസ്.സി.എം.എം.സി. ചെയർമാൻ എം.എച്ച്.റഷീദ്, ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് ജെയിംസ് ശമുവേൽ,എസ്.എഫ്.ഐ.ജില്ലാ സെക്രട്ടറി അക്ഷയ് എന്നിവർ പ്രസംഗിച്ചു.