1
കൊറ്റനാട് ഗ്രാമപഞ്ചായത്ത് നീർത്തടാധിഷ്ഠിതാ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച നീർത്തടനടത്തം കുളത്തുങ്കൽ നീർത്തടത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രകാശ്.പി. സാം ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി:കൊറ്റനാട് പഞ്ചായത്ത് നീരുറവ് നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുളത്തുങ്കൽ നീർത്തടത്തിലെ നീർത്തടനടത്തം ചീരംപടവ് തോടിന്റെ വശങ്ങളിൽ നിന്നും ആരംഭിച്ചു. കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ്‌ പ്രകാശ് പി.സാം ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ രാജേഷ് ഡി.നായർ, ഉഷാ സുരേന്ദ്രനാഥ്, ഈപ്പൻ വർഗീസ്, പഞ്ചായത്തംഗങ്ങളായ ഇന്ദു എം.നായർ, രാജേഷ് കുമാർ,ഉഷ ഗോപി, ബിനോജ് കുമാർ, സനൽ കുമാർ, വിജിത വി,എ.ഇ കിരൺ കുമാർ,ഓവർസിയർ, ബിന്ദു ,എം.ജി എൻ.ആർ.ജി.എസ് ഓവർസിയർമാരായ നീതു ശശിധരൻ, അയന ശ്രീജി, അക്കൗണ്ടന്റ് സ്വാതി വി.നായർ, തൊഴിലുറപ്പ് തൊഴിലാളികൾ, മേറ്റ്മാർ, നീർത്തടകമ്മിറ്റി അംഗങ്ങൾ, പാടശേഖരസമിതി അംഗങ്ങൾ, കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.