01-mahalakshmi-silks
വേൾഡ് കപ്പ് ഫുട്ബാളിന്റെ ആവേശത്തിൽ മഹാലക്ഷ്മി സിൽക്‌സ്

തിരുവല്ല: വേൾഡ് കപ്പ് ആവേശത്തിൽ നാടും നഗരവും അമരുമ്പോൾ ഒപ്പം ചേരുകയാണ് മഹാലക്ഷ്മി സിൽക്സ്. മഹാലക്ഷ്മി സിൽക്‌സ് തിരുവല്ലയിലെ മുത്തൂർ ഷോറൂമിന്റെ പാർക്കിംഗ് ഏരിയയിലുള്ള പ്രവേശന കവാടത്തിൽ ഒരു ഭീമൻ ഗോൾ പോസ്റ്റാണ് ഒരുക്കിയിരിക്കുന്നത്. ഫുട്ബാളിന് പകരം ഉപഭോക്താക്കളുടെ വാഹനങ്ങളാണ് ഗോൾ പോസ്റ്റിന്റെ ഉള്ളിലൂടെ കടന്നുപോകുന്നത് എന്നുമാത്രം. ഗോൾ പോസ്റ്റിന്റെ മുകളിലായി പ്രമുഖ കളിക്കാരായ മെസി റൊണാൾഡോ, നെയ്മർ, എംബപ്പേ എന്നിവരുടെ വമ്പൻ കട്ടൗട്ടുകളുമുണ്ട്.