പെണ്ണുക്കര: മലനട ശ്രീമഹാദേവർ ക്ഷേത്രം ട്രസ്റ്റിന്റെ പതിമൂന്നാമത് ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. ഡിസംബർ 6 ന് സമാപിക്കും. ഭാഗവതാചാര്യൻ ചെങ്ങറ സോമൻ മുഖ്യ കാർമ്മികത്വം വഹിക്കുന്നു. യജ്ഞപൗരാണികരായി നെല്ലിമുകൾ ഹരികുമാറും അയിരൂർ സത്യനും യജ്ഞഹോതാവായി വവ്വാക്കാവ് മണികണ്ഠൻ ശർമ്മയും യജ്ഞസഹായികളായി ആറന്മുള തങ്കപ്പനും തെങ്ങണ സോമനും യജ്ഞശാലാ പരികർമ്മിയായി രാധാകൃഷ്ണൻ നായരും പങ്കെടുക്കുന്നു. ഇന്ന് രാവിലെയുള്ള പതിവുപൂജകൾക്കു പുറമെ 7.30ന് മഹാഭാഗവത പാരായണം, 10.30ന് നരസിംഹാവതാര പൂജ, 12ന് ഭാഗവത പ്രഭാഷണം, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 5.40ന് ലളിതാ സഹസ്രനാമജപം, വൈകിട്ട് 7ന് സമൂഹ പ്രാർത്ഥന, ആരതി, 8ന് പ്രഭാഷണം, 9ന് മഹാ ആരതി, സമർപ്പണം .